Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle East

International

ജൂലൈയിലെ ഇടക്കാല ധാരണ പാലിക്കാതെ അമേരിക്കയുമായി ചർച്ചയില്ല; ഹോർമുസിലെ നിലപാടിലും വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

 റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

International

സുന്നി നാറ്റോയെ വെല്ലുവിളിച്ച് ഹൂതികൾ; ഡ്രോൺ ആക്രമണത്തിൽ സൗദി റിഫൈനറിയിൽ തീപിടിത്തം; ഇടപെടുമോ തുർക്കിയും പാക്കിസ്ഥാനും

റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്‍റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്‍റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.

International

കരാർ കൊണ്ടു മാത്രം ഹോർമുസ് തുറക്കില്ല; നഷ്ടപരിഹാരവും വേണമെന്ന് ഇറാൻ


ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനുമായി ഉടൻ കരാർ ഉണ്ടായേക്കുമെന്ന് ഇറാൻ. എന്നാൽ കരാർ ഉണ്ടായതുകൊണ്ട് ഹോർമുസ് തുറക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അവിടുത്തെ വിപ്ലവഗാർഡും മുന്നറിയിപ്പു നല്കി.
ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഇറാനും ഒമാനും കരാറിന്‍റെ വക്കിലാണെന്നാണ് അരാഗ്ചി പറഞ്ഞത്. എന്നാൽ, യുദ്ധത്തിൽ ഇറാനിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കം മറ്റു പല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ഹോർമുസ് തുറക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാലേ ഹോർമുസ് തുറക്കൂവെന്ന് വിപ്ലവഗാർഡ് വക്താവ് ഹുസൈൻ മുഹെബ്ബിയും പറഞ്ഞു. ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്ക ഇടപെടരുതെന്നും മുഹെബ്ബി ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ലോകത്തിലേക്ക് എണ്ണയെത്തുന്ന ഹോർമുസിന്‍റെ ഒരു വശത്ത് ഇറാനും മറുവശത്ത് ഒമാനുമാണ്. അമേരിക്ക ആക്രമച്ചതിനെത്തുടർന്ന് ഇറാൻ ഈ കടലിടുക്ക് പൂട്ടിയിരിക്കുകയാണ്.
ഹോർമുസ് തുറക്കാൻ ഇറാൻ-ഒമാൻ കരാർ ഉടനുണ്ടാകുമെന്ന സൂചന അമേരിക്കൻ വൃത്തങ്ങളും നല്കുന്നുണ്ട്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതു മുതൽ പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ പൂർണമായി പരിഹരിക്കുന്ന വിപുലമായ ഉടന്പടിക്ക് ഹോർമുസ് കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
..........
യുഎഇ ടാങ്കർ ആക്രമിക്കപ്പെട്ടു
ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇന്നലെ യുഎഇ എണ്ണടാങ്കർ ആക്രമിക്കപ്പെട്ടു. യുഎഇ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലിനു നേർക്ക് ഇറാൻ മിസൈൽ അയച്ചുവെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാർക്കു പരിക്കില്ല.

International

തെക്കൻ ലബനനിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു

 
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ‌ പ്രഖ്യാപിച്ചിട്ടുണ്ട്.

International

ഗൾഫിലുടനീളം തിരിച്ചടിക്കുമെന്ന് ഇറാന്‍റെ ഭീഷണി, ട്രംപിനെ അനുനയിപ്പിക്കാൻ മുഹമ്മദ് ബിൻ സൽമാനും; അമേരിക്കൻ ആക്രമണം ഒഴിവായതിങ്ങനെ

 
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്‍റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.

International

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യൊ​ഴി​യു​ന്നു; അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നാ​ളെ ഖ​ത്ത​റി​ൽ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക - ഇ​റാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​താ​യി സൂ​ച​ന. മേ​ഖ​ല​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ 'ആ​ക്സി​യോ​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം. വെ​ടി​നി​ർ​ത്ത​ലി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​തി​യ ന​യ​ത​ന്ത്ര നീ​ക്കം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ലാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​റാ​ന്‍റെ സി​രി​ക്, ഖ​ഷം ദ്വീ​പു​ക​ളി​ലെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക മി​സൈ​ൽ വ​ർ​ഷി​ച്ചി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യി ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട താ​വ​ള​ത്തി​ലും കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ലിം വ്യോ​മ​താ​വ​ള​ത്തി​ലും ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

International

തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; അ​മേ​രി​ക്ക​യു​ടെ 21 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം

ടെഹ്റാൻ: ഇ​റാ​നി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ. ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, ജോ​ർ​ദാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ 21 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം.

ബ​ഹ്‌​റൈ​നി​ലെ ഫി​ഫ്ത്ത് ഫ്ലീ​റ്റ് താ​വ​ളം ഇ​റാ​ൻ ആ​ക്ര​മി​ച്ചു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് കു​വൈ​ത്തും സ്ഥി​രീ​ക​രി​ച്ചു. ജോ​ർ​ദാ​നി​ൽ അ​മേ​രി​ക്ക​യു​ടെ എ​ഫ് 35 ഫൈ​റ്റ​ർ ജെ​റ്റ് ഹാ​ങ്ങ​ർ ഇ​റാ​ൻ ല​ക്ഷ്യം വ​ച്ചു. യു​എ​സി​ന്‍റെ ഒ​രു എം​ക്യു 9 ഡ്രോ​ൺ ത​ക​ർ​ത്തു എ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ബ​ഹ്‌​റൈ​നി​ൽ ഇ​ന്ന് ര​ണ്ടു​ത​വ​ണ മു​ന്ന​റി​യി​പ്പ് സൈ​റ​ണ്‍ മു​ഴ​ങ്ങി. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രാ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ളും മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ൻ കു​വൈ​ത്ത് സേ​ന ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ർ​ദാ​നി​ലെ വ്യോ​മ​താ​വ​ള​ത്തി​ലെ എ​ഫ്-35 ഫൈ​റ്റ​ർ ജെ​റ്റ് ഹാം​ഗ​റു​ക​ൾ, ഒ​രു ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ബേ​സി​ലെ നാ​ല് നി​ർ​ണാ​യ​ക ല​ക്ഷ്യ​ങ്ങ​ൾ മി​സൈ​ലു​ക​ൾ ആ​ക്ര​മി​ച്ച് ന​ശി​പ്പി​ച്ച​താ​യി ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്റ്റ​ർ ഇ​റാ​ൻ സൈ​ന്യം വെ​ടി​വ​ച്ചി​ട്ട​താ​ണ് പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​റാ​നി​ലെ തെ​ക്ക​ൻ ദ്വീ​പു​ക​ൾ ല​ക്ഷ്യ​മാ​ക്കി യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​രി​ക്കി​ലെ ര​ണ്ട് ജ​ല​സം​ഭ​ര​ണി​ക​ൾ അ​മേ​രി​ക്ക ത​ക​ർ​ത്ത​താ​യും ഇ​റാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

 

 

 

National

പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇന്ത്യക്കു വലിയ പങ്ക് വഹിക്കാന്‍ കഴിയും: അരാഗ്ചി

ന്യൂ​​​​​​ഡ​​​​​​ല്‍​ഹി: പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ൻ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ക്ക് വ​​​​​​ലി​​​​​​യ പ​​​​​​ങ്ക് വ​​​​​​ഹി​​​​​​ക്കാ​​​​​​ന്‍ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്ന് ഇറേനിയന്‍ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രി അ​​​​​​രാ​​​​​​ഗ്ചി.

ഹോ​​​​​​ര്‍​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ലൂ​​​​​​ടെ എ​​​​​​ല്ലാ ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളും ക​​​​​​ട​​​​​​ത്തി​​​​​​വി​​​​​​ടാ​​​​​​ന്‍ ഇ​​​​​​റാ​​​​​​ന്‍ ത​​​​​​യാ​​​​​​റാ​​​​​​ണ്. ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ലെ സ്ഥി​​​​​​തി ഇ​​​​​​പ്പോ​​​​​​ള്‍ വ​​​​​​ള​​​​​​രെ സ​​​​​​ങ്കീ​​​​​​ര്‍​ണ​​​​​​മാ​​​​​​ണെ​​​​​​ന്നും അദ്ദേ ഹം കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ര്‍​ത്തു.

പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ന്‍ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ല്‍ ച​​​​​​ര്‍​ച്ച​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള ഒ​​​​​​ത്തു​​​​​​തീ​​​​​​ര്‍​പ്പ​​​​​​ല്ലാ​​​​​​തെ മ​​​​​​റ്റൊ​​​​​​രു പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​വു​​​​​​മി​​​​​​ല്ല. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത ഇ​​​​​​തു​​​​​​വ​​​​​​രെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ല. ഇ​​​​​​റാ​​​​​​ന്‍ ഒ​​​​​​രി​​​​​​ക്ക​​​​​​ലും ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ള്‍ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ച്ചി​​ട്ടി​​ല്ല- അ​​ദ്ദേ​​ഹം പ​​​​​​റ​​​​​​ഞ്ഞു.

ബ്രി​​ക്സ് കോ​​ൺ​​ക്ലേ​​വി​​നാ​​യി ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു അ​​രാ​​ഗ്ചി.

International

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന പ്ര​തീ​ക്ഷ; അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ക് സം​ഘം ടെ​ഹ്‌​റാ​നി​ൽ

ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി പ​ട​ർ​ത്തു​ന്ന അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ‌ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ, മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​കി​സ്ഥാ​ൻ ന​യ​ത​ന്ത്ര സം​ഘം ഇ​ന്ന് ഇ​റാ​നി​ലെ​ത്തും.

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ട ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ങ്കി​ലും, അ​യ​ൽ​രാ​ജ്യം എ​ന്ന നി​ല​യി​ലു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഇ​റാ​നെ ച​ർ​ച്ചാ മേ​ശ​യി​ലെ​ത്തി​ക്കാ​നാ​ണ് പാ​കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി എ​ത്ര​യും വേ​ഗം അ​മേ​രി​ക്ക​യു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന് പാ​ക് സം​ഘം ആ​വ​ശ്യ​പ്പെ​ടും. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​റാ​നു​മാ​യി ച​ർ​ച്ച തു​ട​ങ്ങു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ആ​ണ​വ വി​ഷ​യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ ഇ​റാ​ന് വ​ലി​യ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി വാ​ൻ​സും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റാ​നും ആ​ണ​വ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന് പി​ന്നോ​ട്ടു പോ​കാ​നും ഇ​റാ​ൻ ത​യ്യാ​റാ​കു​മോ എ​ന്ന​താ​ണ് സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​ടെ പ്ര​ധാ​ന ക​ട​മ്പ. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​റാ​ൻ നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ അ​മേ​രി​ക്ക നീ​ക്കം ചെ​യ്തേ​ക്കും. ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​ക് സം​ഘം ടെ​ഹ്‌​റാ​നി​ലെ​ത്തു​ന്ന​ത് പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​യാ​ണ് ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​വാ​രാ​ന്ത്യ​ത്തോ​ടെ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും.

 

International

പ​ശ്ചി​മേ​ഷ്യ​യി​ൽ‌ വീ​ണ്ടും യു​ദ്ധ​ഭീ​തി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു

ടെ​ഹ്‌​റാ​ൻ: ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന് 24 മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പാ​ണ് ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

പാ​കി​സ്ഥാ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലെ​ബ​ന​നി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ലെ​ബ​ന​നി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന​താ​ണ് ഇ​റാ​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

ലോ​ക​ത്തെ എ​ണ്ണ​ക്ക​ട​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന പാ​ത അ​ട​ച്ച​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​സ്‌​ലാ​മാ​ബാ​ദി​ലേ​ക്ക് തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് രാ​ജ്യം വി​ടാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സു​ര​ക്ഷാ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

International

യുഎസ്എസ് ജോ​​​ർ​​​ജ് എ​​​ച്ച്.​​​ഡ​​​ബ്ല്യു. ബു​​​ഷ് പശ്ചിമേഷ്യയിലേക്ക്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധം ഒ​​​രു മാ​​​സം പി​​​ന്നി​​​ട​​​വേ അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്ക് വീ​​​ണ്ടും വി​​​മാ​​​ന​​​വാ​​​ഹി​​​നി അ​​​യ​​​യ്ക്കു​​​ന്നു.

80നു ​​​മു​​​ക​​​ളി​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്കു​​​ന്ന യു​​​എ​​​സ്എ​​​സ് ജോ​​​ർ​​​ജ് എ​​​ച്ച്.​​​ഡ​​​ബ്ല്യു. ബു​​​ഷ് എ​​​ന്ന ക​​​പ്പ​​​ൽ ഉ​​​ട​​​ൻ യാ​​​ത്ര​​​തി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

മി​​​സൈ​​​ൽ ന​​​ശീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​എ​​​സ്എ​​​സ് ഡോ​​​ണ​​​ൾ​​​ഡ് കു​​​ക്ക്, യു​​​എ​​​സ്എ​​​സ് മേ​​​സ​​​ൺ എ​​​ന്നീ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. യു​​​എ​​​സ്എ​​​സ് റോ​​​സ് എ​​​ന്ന മ​​​റ്റൊ​​​രു യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് യാ​​​ത്ര തി​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തെ​​​ങ്ങോ​​​ട്ടാ​​​ണു പോ​​​കു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

യു​​​എ​​​സ്എ​​​സ് ജെ​​​റാ​​​ൾ​​​ഡ് ഫോ​​​ർ​​​ഡ്, യു​​​എ​​​സ്എ​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ എ​​​ന്നീ ര​​​ണ്ട് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ നി​​​ല​​​വി​​​ൽ ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

National

ഇ​റാ​ൻ യു​ദ്ധ​ത്തി​നി​ട​യി​ലും ഇ​ന്ത്യ സു​ര​ക്ഷി​തം; ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രം മ​തി​യാ​വോ​ള​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മ​തി​യാ​യ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​ര​മു​ണ്ടെ​ന്നും നി​ല​വി​ലെ ആ​ഗോ​ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യം ഊ​ർ​ജ മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​തം ആ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ നേ​ര​ത്തെ ത​ന്നെ ക​രു​ത​ലാ​യി വ​ലി​യ തോ​തി​ൽ ക്രൂ​ഡ് ഓ​യി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഉ​ട​ന​ടി ഒ​രു പ്ര​തി​സ​ന്ധി രാ​ജ്യ​ത്തു​ണ്ടാ​കി​ല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ, എ​ഥ​നോ​ൾ മി​ശ്രി​തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ഴി ഇ​ന്ത്യ​യെ ഊ​ർ​ജ സ്വ​ത​ന്ത്ര​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​ദ്ധം മൂ​ലം ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ൾ ഭാ​ര​തം ക​രു​ത​ലോ​ടെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

International

പശ്ചിമേഷ്യയിൽ യുഎസ് മൂന്നു യുദ്ധക്കപ്പലുകൾ വിന്യസിക്കും

ദു​​​​ബാ​​​​യ്: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലേ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി മൂ​​​​ന്നു യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും 2500 മ​​​​റീ​​​​നു​​​​ക​​​​ളെ​​​​യും അ​​​​മേ​​​​രി​​​​ക്ക വി​​​​ന്യ​​​​സി​​​​ക്കും. സാ​​​​ൻ ഡീ​​​​യേ​​​​ഗോ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്നാ​​​​ണ് യു​​​​എ​​​​സ്എ​​​​സ് ബോ​​​​ക്സ​​​​ർ അ​​​​ട​​​​ക്ക​​​​മു​​​​ള്ള യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ എ​​​​ത്തു​​​​ക​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

11-ാം മ​​​റീ​​​ൻ എ​​​ക്സെ​​​ഡി​​​ഷ​​​ണ​​​റി യൂ​​​ണി​​​റ്റി​​​ലെ മ​​​റീ​​​നു​​​ക​​​ളെ​​​യാ​​​ണു വി​​​ന്യ​​​സി​​​ക്കു​​​ക. ഇ​​​റാ​​​നി​​​ലെ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന ഖാ​​​ർ​​​ഗ് ദ്വീ​​​പും പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

2,200 മ​​​റീ​​​നു​​​ക​​​ളും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ജ​​​പ്പാ​​​നി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യു​​​എ​​​സ്എ​​​സ് ട്രി​​​പ്പൊ​​​ളി എ​​​ന്ന യു​​​ദ്ധ​​​ക്ക​​​പ്പ​​​ലും എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ത​​​ന്നെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ട​​​പ്പു​​​റ​​​പ്പാ​​​ട്. ഇ​​​തി​​​നു സ​​​ഹാ​​​യി​​​ക്കാ​​​ൻ നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചെ​​​ങ്കി​​​ലും ആ​​​രും അ​​​നു​​​കൂ​​​ല മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല.

എ​​​ന്നാ​​​ൽ ജ​​​പ്പാ​​​ൻ, ജ​​​ർ​​​മ​​​നി, ഫ്രാ​​​ൻ​​​സ്, ബ്രി​​​ട്ട​​​ൻ, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ്, ഇ​​​റ്റ​​​ലി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഹോ​​​ർ​​​മു​​​സി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി യോ​​​ജി​​​ച്ചു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ട്രം​​​പ് ഇ​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

International

പശ്ചിമേഷ്യയിൽ വെടിനിർത്തൽ സാധ്യമാക്കണമെന്നു മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ എ​​​ത്ര​​​യും​​​വേ​​​ഗം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സാ​​​ധ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. അ​​​ക്ര​​​മം ഒ​​​രി​​​ക്ക​​​ലും നീ​​​തി​​​യി​​​ലേ​​​ക്കോ സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കോ ന​​​യി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ത്രി​​​കാ​​​ല പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കു​​​ശേ​​​ഷം തീ​​​ർ​​​ഥാ​​​ട​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വേ മാ​​​ർ​​​പാ​​​പ്പ ചൂണ്ടിക്കാട്ടി.

“മ​​​ധ്യേ​​​ഷ്യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ​​​യും എ​​​ല്ലാ സ​​​ന്മ​​​ന​​​സു​​​ള്ള സ്ത്രീ​​​ക​​​ളു​​​ടെ​​​യും പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ​​​യും പേ​​​രി​​​ൽ ഈ ​​​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രോ​​​ട് ഞാ​​​ൻ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു: തീ​​​യ​​​ണ​​​യ​​​ട്ടെ, സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പാ​​​ത​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ക്ക​​​പ്പെ​​​ട​​​ട്ടെ”-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ല​​​ബ​​​ന​​​നി​​​ലെ അ​​​വ​​​സ്ഥ ദ​​​യ​​​നീ​​​യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, എ​​​ല്ലാ ല​​​ബ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും പൊ​​​തു​​​ന​​​ന്മ​​​യ്ക്കാ​​​യി രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ശാ​​​ശ്വ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ കാ​​​ണാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പാ​​​ത​​​ക​​​ൾ തു​​​റ​​​ക്കു​​​മെ​​​ന്ന് താ​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും വ്യക്തമാക്കി.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ ജ​ന​ങ്ങ​ൾ യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു നി​ര​പ​രാ​ധി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് വീ​ടു​കൾ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പാ​ർ​പ്പി​ട മേ​ഖ​ല​ക​ൾ എ​ന്നി​വ​യ്ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്‌​ട​പ്പെ​ട്ട​വ​രെ പ്രാ​ർ​ഥ​ന​യി​ൽ ഓ​ർ​മി​ക്കു​ന്നു​വെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

International

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ഒ​ൻ​പ​ത് ദി​വ​സം; ഇ​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1332 പേ​ർ, ര​ണ്ട് ഇ​സ്ര​യേ​ൽ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു

ദു​ബാ​യ്/​ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ഒ​ൻ​പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഇ​തു​വ​രെ ഇ​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 1332 പേ​ർ. തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 83 കു​ട്ടി​ക​ള​ട​ക്കം 394 പേ​രും കൊ​ല്ല​പ്പെ​ട്ടു. ഹി​സ്ബു​ല്ല​യെ ല​ക്ഷ്യ​മി​ട്ട് തെ​ക്ക​ൻ ല​ബ​ന​നി​ൽ പ്ര​വേ​ശി​ച്ച ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ലെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ഇ​സ്ര​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്.

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലും കു​വൈ​ത്തി​ലും യു​എ​ഇ​യി​ലു​മാ​യി അ​ഞ്ച് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സൗ​ദി​യി​ലെ അ​ൽ ഖ​ർ​ജ് പ​ട്ട​ണ​ത്തി​ൽ മി​സൈ​ൽ​ഭാ​ഗം വീ​ണു ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ബം​ഗ്ല​ദേ​ശ് പൗ​ര​നു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണു വി​വ​രം. 12 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന ക​മ്പ​നി​ക്കു​മേ​ലാ​ണ് മി​സൈ​ൽ​ഭാ​ഗം വീ​ണ​ത്. അ​ൽ ഖ​ർ​ജി​ലെ റ​ഡാ​ർ സം​വി​ധാ​നം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

കു​വൈ​ത്തി​ൽ ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ദു​ബാ​യി​ൽ കാ​റി​നു മു​ക​ളി​ൽ മി​സൈ​ൽ ഭാ​ഗ​ങ്ങ​ൾ പ​തി​ച്ചു പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​റു​മാ​ണു മ​രി​ച്ച​ത്. ബ​ഹ്റൈ​നി​ലെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​നു നേ​ര​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​ശ​ങ്ക പ​ര​ത്തി.

ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ടെ​ഹ്റാ​നി​ലെ എ​ണ്ണ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഇ​റാ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം ഇ​താ​ദ്യ​മാ​ണ്.

 

NRI

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം: യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍; വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു

ബെ​ര്‍​ലി​ന്‍: ഇ​സ്ര​യേ​ല്‍ - ഇ​റാ​ന്‍ സൈ​നി​ക നീ​ക്കം ശ​ക്ത​മാ​യ​തോ​ടെ യൂ​റോ​പ്പി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്‍. ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി അ​ട​ച്ച​തും മി​സൈ​ല്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യും കാ​ര​ണം ല​ണ്ട​ന്‍, പാ​രീ​സ്, ഫ്രാ​ങ്ക്ഫ​ര്‍​ട്ട് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത പാ​ത​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ടു​ക​യാ​ണ്.

∙ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ചു പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ എ​യ​ര്‍ ഇ​ന്ത്യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

∙ റ​ദ്ദാ​ക്ക​ല്‍: ഇ​സ്ര​യേ​ലി​ലേ​ക്കും ഇ​റാ​നി​ലേ​ക്കും സ​മീ​പ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഭൂ​രി​ഭാ​ഗം സ​ര്‍​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കേ​ണ്ടി വ​രു​ന്ന​ത് ല​ണ്ട​ന്‍ - ​ഡ​ല്‍​ഹി, ല​ണ്ട​ന്‍ -​ കൊ​ച്ചി തു​ട​ങ്ങി​യ സ​ര്‍​വീ​സു​ക​ളു​ടെ യാ​ത്രാ സ​മ​യം ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ധി​ക ഇ​ന്ധ​ന ചെ​ല​വി​നും കാ​ര​ണ​മാ​കു​ന്നു.

∙ പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍: ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ 23 പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും യൂ​റോ​പ്യ​ന്‍ റൂ​ട്ടു​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.

∙ യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധി​ക്കാ​ന്‍ യൂ​റോ​പ്പി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ന്ന​വ​രും തി​രി​ച്ചു പോ​കാ​നി​രി​ക്കു​ന്ന​വ​രു​മാ​യ പ്ര​വാ​സി​ക​ള്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ്ണ​മാ​യും തി​രി​കെ ന​ല്‍​കാ​നോ അ​ല്ലെ​ങ്കി​ല്‍ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ ഉ​ള്ള സൗ​ക​ര്യം എ​യ​ര്‍ ഇ​ന്ത്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

∙ സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​ഗ​ണ​ന യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ മേ​ഖ​ല​യ്ക്ക് മു​ക​ളി​ലൂ​ടെ വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കി​ല്ലെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് യാ​ത്രാ സ​മ​യം വ​ര്‍​ധി​ക്കും, പ്ര​വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്കു​ക. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ളെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചു തു​ട​ങ്ങി.

ഇ​റാ​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി ഒ​ഴി​വാ​ക്കി വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ടു​ന്ന​തി​നാ​ല്‍ ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ സ​മ​യം വി​മാ​ന​ത്തി​ലി​രി​ക്കേ​ണ്ടി വ​രും.

∙ ജ​ര്‍​മ​നി​യി​ലെ നി​ല​വി​ലെ സ്ഥി​തി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, മ്യൂ​ണി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും നി​ല​വി​ല്‍ എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും താ​ഴെ പ​റ​യു​ന്ന മാ​റ്റ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക:

∙ യാ​ത്രാ സ​മ​യം: ഇ​റാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ അ​ല്ലെ​ങ്കി​ല്‍ മ​ധ്യേ​ഷ്യ വ​ഴി ചു​റ്റി​ക്ക​റ​ങ്ങി പ​റ​ക്കു​ന്ന​തി​നാ​ല്‍ ഒന്ന് മു​ത​ല്‍ രണ്ട് മ​ണി​ക്കൂ​ര്‍ വ​രെ അ​ധി​ക സ​മ​യം യാ​ത്ര​യ്ക്കാ​യി വേ​ണ്ടി​വ​രും.

∙ സ​ര്‍​വീ​സ് മാ​റ്റ​ങ്ങ​ള്‍: സം​ഘ​ര്‍​ഷം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ങ്ങ​ള്‍ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കാ​നോ സ​മ​യം മാ​റ്റാ​നോ സാ​ധ്യ​ത​യു​ണ്ട്.

∙ ക​ണ​ക്ഷ​ന്‍ വി​മാ​ന​ങ്ങ​ള്‍: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ക​ണ​ക്ഷ​ന്‍ ഫ്ലൈ​റ്റു​ക​ളി​ല്‍ (ഉ​ദാ​ഹ​ര​ണ​ത്തി​ന് എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്) നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ​ല പ്ര​വാ​സി​ക​ളും നി​ല​വി​ല്‍ ജ​ര്‍മനി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ഇ​വ​ര്‍​ക്കാ​യി എ​യ​ര്‍ ഇ​ന്ത്യ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

∙ യാ​ത്ര​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത് ഫ്ലൈ​റ്റ് സ്റ​റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക: എ​യ​ര്‍ ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റോ മൊ​ബൈ​ല്‍ ആ​പ്പോ വ​ഴി നി​ങ്ങ​ളു​ടെ ഫ്ലൈ​റ്റ് കൃ​ത്യ​സ​മ​യ​ത്തു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

റീ​ഫ​ണ്ട്/​റീ ബു​ക്കിംഗ്: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ധി​ക ചെ​ല​വി​ല്ലാ​തെ തീ​യ​തി മാ​റ്റാ​നോ ടി​ക്ക​റ്റ് തു​ക തി​രി​കെ വാ​ങ്ങാ​നോ എ​യ​ര്‍ ഇ​ന്ത്യ സൗ​ക​ര്യം ന​ല്‍​കു​ന്നു​ണ്ട്.

മു​ന്‍​കൂ​ട്ടി എ​ത്തു​ക: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ തി​ര​ക്കും പ​രി​ശോ​ധ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ത​ന്നെ ചെ​ക്ക്​ഇ​ന്‍ കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്താ​ന്‍ ശ്ര​മി​ക്കു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് എ​യ​ര്‍​ലൈ​നു​ക​ളു​ടെ വെ​ബ്സൈ​റ്റോ ആ​പ്പോ വ​ഴി ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക.

ഫ്ലൈ​റ്റു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ല്‍ ടി​ക്ക​റ്റ് തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ ല​ഭി​ക്കാ​നോ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നോ യാ​ത്ര​ക്കാ​ര്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്.

Kerala

സംഘർഷം തുടരുന്നു; വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, കൊച്ചിയില്‍നിന്ന് ഇന്ന് 12 സര്‍വീസുകള്‍ മാത്രം

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്.

കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു.

ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്‌കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.

ദുബായ്, മസ്‌കറ്റ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍. മസ്‌കറ്റിലേക്ക് മൂന്നു വിമാനങ്ങള്‍ ഇന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്‍റുകളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിന് നേരെ മിസൈല്‍ അക്രമണം ഉണ്ടായി.

National

പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

National

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ വീ​ണ്ടും മാ​റ്റി​വ​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ സി​ബി​എ​സ്ഇ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ​ക്കും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ​ക്കും അ​യ​ച്ചി​ട്ടു​ണ്ട്. അ​ഞ്ചാം തീ​യ​തി സാ​ഹ​ച​ര്യം വീ​ണ്ടും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സി​ബി​എ​സ്ഇ യോ​ഗം ചേ​രും.

തു​ട​ർ​ന്ന് ഏ​ഴു​മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​നം അ​റി​യി​ക്കും. യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടാം തീ​യ​തി​യി​ലെ പ​രീ​ക്ഷ​യും മാ​റ്റി​വ​ച്ചി​രു​ന്നു.

National

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ; കേ​ര​ള ഹൗ​സി​ൽ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ, പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​യി ന്യൂ​ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്ന​ത്. 011-23747079, 011-23742320, +91-9310443880 എ​ന്നീ ക​ൺ​ട്രോ​ൾ റൂം ​ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടം.

വി​വി​ധ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​മാ​യി സ​ർ​ക്കാ​ർ നി​ര​ന്ത​ര സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ന്ന പ​ക്ഷം പു​തി​യ തീ​രു​മാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ട​ന​ടി അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് എം​ബ​സി​ക​ൾ ആ​രം​ഭി​ച്ച ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

എം​ബ​സി ഓ​ഫ് ഇ​ന്ത്യ, അ​ബു​ദാ​ബി: 800-46342 ടോ​ൾ ഫ്രീ ​ന​മ്പ​ർ, വാ​ട്‌​സ് ആ​പ്പ് : +971543090571. എം​ബ​സി ഓ​ഫ് ഇ​ന്ത്യ, കു​വൈ​റ്റ്: +96565501946, എം​ബ​സി ഓ​ഫ് ഇ​ന്ത്യ, ദോ​ഹ, ഖ​ത്ത​ർ: +974-55647502.

എം​ബ​സി ഓ​ഫ് ഇ​ന്ത്യ, ബ​ഹ​റി​ൻ: 0097339418071 എ​ന്നി​ങ്ങ​നെ​യാ​ണ് ന​മ്പ​റു​ക​ൾ. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ഇ​റാ​ൻ സം​ഘ​ർ​ഷം: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി

ന്യൂ​ഡ​ൽ​ഹി: യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ​സി​ബി​എ​സ്‌​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വെ​ച്ച​ത്.

ബ​ഹറി​ൻ, ഇ​റാ​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​കു​ന്ന​ത്. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

അ​ഞ്ചാം തീ​യ​തി മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം ബോ​ർ​ഡ് തീ​രു​മാ​ന​മെ​ടു​ക്കും.

International

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം; അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ വ്യ​വ​സ്ഥ​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. യു​എ​ൻ സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗു​ട്ടെ​റ​സി​ന്‍റെ പ്ര​തി​ക​ര​ണം.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ന​ട​ത്തു​ന്ന സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ളും അ​പ​ല​പ​നീ​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​ല്ല.

പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ഴാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ആ​ദ്യം ഫ്രാ​ൻ​സും പി​ന്നീ​ട് ബ​ഹ്റി​നും തു​ട​ർ​ന്ന് റ​ഷ്യ​യു​മാ​ണ് സം​സാ​രി​ച്ച​ത്.

ആ​ദ്യം സം​സാ​രി​ച്ച ഫ്രാ​ൻ​സ് സം​ഘ​ർ​ഷ​മ​ല്ല പ​രി​ഹാ​ര​മെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​നാ​വൂ എ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഫ്രാ​ൻ​സ്, ആ​ണ​വ-​ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ഷ​യ​ങ്ങ​ളി​ൽ സ​ദു​ദ്ദേ​ശ​ത്തോ​ടെ ഇ​റാ​ൻ ച​ർ​ച്ച​ക​ളെ സ​മീ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം നേ​രി​ട്ട ബ​ഹ്റി​ൻ യോ​ഗ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ചു. ഇ​റാ​ൻ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ച്ചു​വെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഭീ​രു​ത്വ​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സ​മാ​ധാ​ന​ത്തി​ന് ഇ​റാ​ന്‍റെ സൈ​നി​ക ന​ട​പ​ടി ഭീ​ഷ​ണി​യാ​ണെ​ന്നും ബ​ഹ്റി​ൻ വാ​ദി​ച്ചു.

Kerala

ഇ​റാ​ന്‍-​ഇ​സ്ര​യേ​ല്‍ സ​ഘ​ർ​ഷം; മ​ല​യാ​ളി​ക​ള്‍​ക്കാ​യി ഹെ​ല്‍​പ് ഡെ​സ്ക് ആ​രം​ഭി​ച്ച് നോ​ർ​ക്ക

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ല​യാ​ളി​ക​ൾ​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് ഹെ​ല്‍​പ് ഡെ​സ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്ടാ​ക്ട് സെ​ന്‍റ​റി​ലെ ഹെ​ല്‍​പ് ഡെ​സ്ക് ന​മ്പ​റു​ക​ളാ​യ +91-8802012345 (അ​ന്താ​രാ​ഷ്ട്ര മി​സ്ഡ് കോ​ൾ), 18004253939 (ടോ​ൾ ഫ്രീ ​ന​മ്പ​ർ, ഇ​ന്ത്യ​യി​ല്‍ നി​ന്നും) എ​ന്നി​വ​യി​ല്‍ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​ടെ​യും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

യു​എ​ഇ​യി​ലും ബ​ഹ്റൈ​നി​ലും ഖ​ത്ത​റി​ലും മി​സൈ​ലാ​ക്ര​മ​ണം: അ​ബു​ദാ​ബി​യി​ൽ ഒ​രു മ​ര​ണം

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, കു​വൈ​റ്റ്, അ​ബു​ദാ​ബി, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ട് മി​സൈ​ലു​ക​ളെ ത​ക​ർ​ത്ത​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹ്റൈ​നി​ലും യു​എ​ഇ​യി​ലും കു​വൈ​റ്റി​ലും യു​എ​സ് സേ​നാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ബ​ഹ്റൈ​നി​ലും അ​ബു​ദാ​ബി​യി​ലും നി​ര​വ​ധി സ്ഫോ​ട​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. യു​എ​സ് നേ​വി താ​വ​ളം സ്ഥി​തി​ചെ​യ്യു​ന്ന ബ​ഹ്റൈ​നി​ലെ ജു​ഫൈ​റി​ലും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

യു​എ​ഇ ത​ല​സ്ഥ‌ാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യി. പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗം സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റാ​ൻ ബ​ഹ്റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

International

ഇറാൻ ലക്ഷ്യമാക്കി രണ്ടാമതൊരു യുഎസ് വിമാനവാഹിനികൂടി

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ലേ​​​​ക്ക് ര​​​​ണ്ടാ​​​​മ​​​​തൊ​​​​രു വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ൽ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ഇ​​​സ്രേ​​​ലി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളാ​​​​യ ചാ​​​​ന​​​​ൽ 12നും ​​​​ആ​​​​ക്സി​​​​യോ​​​​സി​​​​നും ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണ് ട്രം​​​​പ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​റാ​​​​നു​​​​മാ​​​​യി ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​മേ​​​​രി​​​​ക്ക വ​​​​ള​​​​രെ ക​​​​ഠി​​​​ന​​​​മാ​​​​യ എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ൽ വീ​​​ണ്ടു​​​മൊ​​​രു സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നും ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്ക​​​​വെ ട്രം​​​​പ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ യു​​​​എ​​​​സ്എ​​​​സ് ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ​​​​യും ആ​​​​ണ​​​​വ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​റാ​​​​നി​​​​ൽ അ​​​​മേ​​​​രി​​​​ക്ക ഏ​​​​തു​​​​സ​​​​മ​​​​യ​​​​വും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യേ​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക പ​​​​ര​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ഒ​​​​മാ​​​​നി​​​​ൽ ഇ​​​​റാ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ സം​​​​ഘ​​​​ർ​​​​ഷ​​​​ഭീ​​​​തി ഒ​​​​ഴി​​​​വാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് വീ​​​​ണ്ടും ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി ട്രം​​​​പ് രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​റാ​​​​ൻ- യു​​​​എ​​​​സ് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കാ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ​​​​ത്തി. രാ​​​​ത്രി വൈ​​​​കി ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ക്കും. യു​​​​എ​​​​സ്- ഇ​​​​റാ​​​​ൻ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ പു​​​​രോ​​​​ഗ​​​​തി ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തും.

ഇ​​​റാ​​​ന്‍റെ യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്‌​​​ടീ​​​ക​​​ര​​​ണ​​​വും ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​യും ത​​​ട​​​യു​​​ന്ന​​​തി​​​നൊ​​​പ്പം ഹ​​​മാ​​​സ്, ഹി​​​സ്ബു​​​ള്ള തു​​​ട​​​ങ്ങി​​​യ പ്രോ​​​ക്സി ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള പി​​​ന്തു​​​ണ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ക​​​രാ​​​റി​​​നാ​​​യി ആ ​​​രാ​​​ജ്യ​​​ത്തി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് ട്രം​​​പു​​​മാ​​​യു​​​ള്ള നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു പി​​​ന്നി​​​ലെ പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​​ഡ.

 

International

അമേരിക്കയും ഇറാനും നേർക്കുനേർ; നിർണായക നീക്കവുമായി ലോകശക്തികൾ

വാ​ഷിം​ഗ്ട​ൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നി​ർ​ണായ​ക നീ​ക്ക​ങ്ങ​ളു​മാ​യി ലോ​ക​ശ​ക്തി​ക​ൾ. സൈ​നി​ക ന​ട​പ​ടി നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ ഇ​റാ​ൻ ഒ​രു ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​നാ​ണ് സാ​ധ്യ​ത​യെന്നു യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്രതീക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്ര​തി​രോ​ധ-​മി​സൈ​ൽ ശേ​ഷി​ക​ൾ ഒ​രി​ക്ക​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​ല്ലെ​ന്ന് ഇറാനും തങ്ങളുടെ നി​ല​പാ​ട് ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മങ്ങളോടു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​നു ച​ർ​ച്ച​ക​ൾ​ക്കാ​യി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, അ​ത് എ​പ്പോ​ഴാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ വ്യൂ​ഹം ഇ​പ്പോ​ൾ ഇ​റാ​നു നേ​രെ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ ഒ​രു ക​രാ​റി​നു ത​യാ​റാ​കു​മെന്നു ഞാ​ൻ ക​രു​തു​ന്നു. ക​രാ​ർ ന​ട​ന്നാ​ൽ ന​ല്ല​ത്, ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു ലോ​കം കാ​ണും...' ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​തി​ന​കംത​ന്നെ യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.


അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി മോ​സ്കോ​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ റ​ഷ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. തു​ർ​ക്കി​യും സ​മാ​ന​മാ​യ മ​ധ്യ​സ്ഥനീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

ഇറാൻ മന്ത്രിക്ക് ഉപരോധം

ഇ​റാ​നി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്നാ​രോ​പി​ച്ച് ഇ​റാന്‍റെ ആ​ഭ്യ​ന്ത​രമ​ന്ത്രി ഇ​സ്ക​ന്ദ​ർ മൊ​മേ​നി​ക്കെ​തി​രേ ട്രം​പ് ഭ​ര​ണ​കൂ​ടം ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ പ്ര​ക്ഷോ​ഭ​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി മൊ​മേ​നി ന​യി​ക്കു​ന്ന സേ​ന​യാ​ണെ​ന്ന് അ​മേ​രി​ക്ക കു​റ്റ​പ്പെ​ടു​ത്തി.


ഇ​റാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളും അ​തി​നു​നേ​രെ​യു​ണ്ടാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മാ​ണ് പു​തി​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

പ​ഴ​യ ആ​ണ​വ ക​രാ​റി​ൽനി​ന്നു പി​ന്മാ​റി​യ ട്രം​പ്, ഇ​റാന്‍റെ മി​സൈ​ൽ പ​ദ്ധ​തി​ക​ളും ആ​ണ​വ മോ​ഹ​ങ്ങ​ളും പൂ​ർണ​മാ​യും ത​ട​യു​ന്ന പു​തി​യൊ​രു ക​രാ​ർ ഒ​പ്പി​ടാ​ൻ ഇ​റാ​നെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റാന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ് ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റ് ഹാ​മ​ർ' പോ​ലെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ ഇ​നി​യും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു.

International

യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​ത്തി. ഏ​​​ബ്ര​​​ഹാം ലി​​​ങ്ക​​​ൺ എ​​​ന്ന കൂ​​​റ്റ​​​ൻ വി​​​മാ​​​ന​​​വാ​​ഹി​​നി, മി​​​സൈ​​​ൽ ന​​​ശീ​​​ക​​​ര​​​ണ ക​​​പ്പ​​​ലു​​​ക​​​ളാ​​​യ ഫ്രാ​​​ങ്ക് ഇ. ​​​പീ​​​റ്റേ​​​ഴ്സ​​​ൺ, സ്പ്രു​​​വ​​​ൻ​​​സ്, മൈ​​​ക്കി​​​ൾ മ​​​ർ​​​ഫി എ​​​ന്നീ ക​​​പ്പ​​​ലു​​​ക​​​ളാ​​​ണി​​​വ. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലു​​​ള്ള മ​​​റ്റു യുഎസ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കൊ​​​പ്പം ഇ​​​വ​​​യും ചേ​​​രും.

ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന ഇ​​​റാ​​​നെ​​​തി​​​രേ വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ അ​​​മേ​​​രി​​​ക്ക സൈ​​​നി​​​കന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​റാ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ ക​​​പ്പ​​​ൽ​​​പ്പ​​​ട പു​​​റ​​​പ്പെ​​​ട്ട​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മി​​​ച്ചാ​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം ആ​​​ളി​​​ക്ക​​​ത്തു​​​മെ​​​ന്ന് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ​​​തി​​​രാ​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യ്ക്കൊ​​​പ്പം ചേ​​​രി​​​ല്ലെ​​​ന്ന് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സാ​​​യു​​​ധ ഗ്രൂ​​​പ്പു​​​ക​​​ളും ആ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​. ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധം വി​​​നോ​​​ദ​​​യാ​​​ത്ര​​​യാ​​​കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​തെ​​​യ്ബ് ഹി​​​സ്ബു​​​ള്ള പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത​​​യ്ക്കി​​​ടെ ഇ​​​റേ​​​നി​​​യ​​​ൻ ക​​​റ​​​ൻ​​​സി​​​യാ​​​യ റി​​​യാ​​​ലി​​​ന്‍റെ മൂ​​​ല്യം വീ​​​ണ്ടും ഇ​​​ടി​​​ഞ്ഞു. ഇ​​​ന്ന​​​ലെ ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന് 15 ല​​​ക്ഷം ഇ​​​റേ​​​നി​​​യ​​​ൻ റി​​​യാ​​​ൽ ആ​​​യി​​​രു​​​ന്നു മൂ​​​ല്യം.

ക​​​റ​​​ൻ​​​സി മൂ​​​ല്യം കു​​​ത്ത​​​നെ താ​​​ഴു​​​ന്ന​​​തും സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​നം ഇ​​​റാ​​​നി​​​ലു​​​ട​​​നീ​​​ളം ജ​​​ന​​​കീ​​​യ​​​ പ്ര​​​ക്ഷോ​​​ഭ​​​മു​​​ണ്ടാ​​​യ​​​ത്.

പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ 6,126 ആ​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 5,777 പേ​​​ർ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ, 214 സു​​​ര​​​ക്ഷാ ഭ​​​ട​​​ന്മാ​​​ർ, 86 കു​​​ട്ടി​​​ക​​​ൾ, പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത 49 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഈ സം​​​ഖ്യ. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​രു​​​ടെ സം​​​ഖ്യ 41,800 ആ​​​യും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

Latest News

Corehub Up